08:07pm 12 November 2026
NEWS
ഭരണ മികവ് പോലും കെസി വേണുഗോപാലിന് തിരിച്ചറിയാതെയായി
-പ്രൊഫ. കെവി തോമസ്

07/04/2026  02:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഭരണ മികവ് പോലും കെസി വേണുഗോപാലിന് തിരിച്ചറിയാതെയായി  -പ്രൊഫ. കെവി തോമസ്

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ മികവ് പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കെസി വേണുഗോപാലിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്ന് പ്രൊഫ. കെവി തോമസ്.

സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിക്ക്‌ പ്രധാനമന്ത്രിയേയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരെയും തടസമില്ലാതെ സന്ദർശിക്കുവാൻ അവസരം ലഭിക്കുന്നത്  ഭരണമികവാണെന്ന് തിരിച്ചറിയാൻ കഴിയാത്തത് ഈ അന്ധതകൊണ്ടാണെന്നും  പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

 കഴിഞ്ഞ പത്തു വർഷം കൊണ്ട് കേരളം നേടിയെടുത്ത വികസനം കേരള ഗവർണറുടെ വരെ പ്രശംസ പിടിച്ചു പറ്റിയതാണ്.

ഇങ്ങനെ വികസനകുതിപ്പുമായി മുന്നേറുന്ന കേരളം പിണറായി സർക്കാരിന് മൂന്നാമൂഴം നൽകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ്
നിലാവ് കണ്ട കുറുക്കനെപ്പോലെ വേണുഗോപാൽ ഓരിയിടുന്നത്.

ഭരണത്തിന്റെ നേട്ടം അനുഭവിക്കാൻ കഴിഞ്ഞ പൊതുജനത്തെ ഈ ഓരിയിടൽ ബാധിക്കാൻ പോകുന്നില്ല 

വർഗീയതക്കെതിരെ എക്കാലവും ശക്തമായ നിലപാട് പുലർത്തി വരുന്ന സിപിഎമ്മിനെതിരെ, നട്ടാൽ കുരുക്കാത്ത നുണകൾ തട്ടിവിടുന്നത് മൃദുഹിന്ദുത്വം നയമായി സ്വീകരിച്ച കോൺഗ്രസ്‌ ആണെന്ന കാര്യം വേണുഗോപാൽ മറക്കരുതെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി 

കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഈ നാടിന്റെ വികസനത്തിൽ അസഹിഷ്ണുത പുലർത്തുകയാണ്

അദ്ദേഹത്തിൽ നിന്ന് ഉയരുന്ന ഡീൽ പരാമർശം  അതിന് തെളിവാണെന്നും പ്രൊഫ. കെവി തോമസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img